Tuesday, December 7, 2010

സൗഹ്രദം

ഒരിക്കലും ഞാന്‍ നിന്നെ എന്‍റെ സ്വപ്നങ്ങളില്‍ തേടുകയില്ല, ഒരിക്കലും
നിന്‍റെ സ്വരം കേള്‍ക്കാനായ് ഞാന്‍ കാത്തിരിക്കില്ല, ഒരിക്കലും നിന്‍റെ
വാക്കുകള്കോ നിന്‍റെ സന്ദേശ്ശങ്ങള്‍ക്കോ വേണ്ടി ഞാന്‍
കാത്തിരിക്കില്ല...

പകരം എന്‍റെ കൈയ് ഞാന്‍ എന്‍റെ ഹ്രദയത്തോട്
ചേര്‍ത്തു വയ്ക്കും... അവിടെ എനിക്ക് നിന്നെ, നിന്‍റെ സൗഹ്രദത്തെ കാണാന്‍
കഴിയും, അവിടെ എനിക്കു നിന്‍റെ സ്വരം കേള്‍ക്കാന്‍ കഴിയും, അവിടെ എനിക്ക്
നിന്‍റെ സന്ദേശ്ശങ്ങളും വായിക്കാന്‍ കഴിയും.......

അങ്ങനെ എനിക്കു തോന്നിയില്ലെങ്കില്‍, അത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്‍റെ
സൗഹ്രദത്തിന്‌ എന്തര്‍ത്ഥം.... ഒരു യഥാര്‍ത്ത സൗഹ്രദത്തിന്‌ അതു കഴിയും , അല്ലെങ്കില്‍ കഴിയണം....
അതല്ലേ യഥാര്‍ത്ത സൗഹ്രദം.......

Friday, October 8, 2010

ത്രിതലം ജനഹിതം



കേരളം വീണ്ടും ഒരു തെരെഞ്ഞെടുപിനു ഒരുങ്ങുകയായി ,ഒരു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ് . പ്രമുഗരായ രണ്ടു പാര്‍ട്ടികളും യുദ്തം തുടങ്ങികഴിഞ്ഞു .ഭരണ നേട്ടങ്ങള്‍ പറഞ്ഞു കൊണ്ട് ഇടതു പക്ഷവും ,ഭരണ കോട്ടങ്ങള്‍ പറഞ്ഞു കൊണ്ട് വലതു പക്ഷവും .
വിവിധ ഫണ്ടുകളുടെ പൈസ വെട്ടാന്‍ കിട്ടുന്ന കാര്യം ആയതു കൊണ്ട് നായുടെ വാലിനും പഞ്ചായത്ത് മെമ്പര്‍ ആകാന്‍ ആഗ്രഹം തോന്നും ,പഞ്ചായത്തുകളുടെ എന്നുവരെ ഉള്ള ഭരണം നോകിയാല്‍ വെട്ടുമേനി കൂടുതല്‍ കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന പഞ്ചായത്തുകളിലെ അഴുമതി വീരന്‍ മാര്‍ക്കു തന്നെ ആണ് എന്ന് മനസിലാകാം ,എന്നാല്‍ നേട്ടം സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സഖാകാന്‍ മാര്‍ക്കും,ഇതു ഏവര്‍ക്കും അറിയുന്ന കാര്യം ആണെല്ലോ ,ആയതിനാല്‍ പ്രീയം ഉള്ളവരെ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോകാതെ ഇടതു പക്ഷ സാരഥികളെ വിജയിപ്പിക്കു നാടിന്റ്റെ വികസനത്തിന്‌ കരുത്തു പകരൂ

Sunday, August 1, 2010

ഭീരു

ചെയുന്നത്‌ തെറ്റ് ആണ് എന്നാ ഉത്തമ ബോത്യം ഉണ്ടായിരുന്നു എന്നിട്ടും ചെയ്തു , എന്തിന്?
അത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം മാത്രം, അവളും ചോദിച്ചു എന്തിനായിരുന്നു ഇതൊകെ എന്ന്
മറുപടി എന്റ്റെ മൌനത്തില്‍ ഒതുങ്ങി ,പറയാന്‍ വാകുകള്‍ ഇല്ലാതാവന്റ്റെ ഏറ്റവും വലിയ ആയുധം ,
മനസിലെ മോഹങ്ങളുടെ ചീട്ടുകൊട്ടാരം ഒരു അവിചാരിത നിമിഷത്തില്‍ തകര്നുവീനപോല്‍ കരയാന്‍ പോലും മറന്നു നിന്ന ആ പാവത്തിനെ എന്ത് പറഞ്ഞു ആശസിപികാന്‍ ,അതിനുള്ള യോഗ്യത എനിക്കുണ്ടോ? ,ഒരികലും സ്വന്തം ആകാന്‍ കഴിയാത്തതിനെ സ്നേഹിക്കുനതാണ് പ്രണയം എന്ന് ആരോ പറഞ്ഞത് സത്യം എന്ന തിരിച്ചറിവാന്നോ എന്നെ പിന്തിരിയാന്‍ പ്രേരിപിച്ചത്‌ അതോ ഭീരുത്തമോ ?
എല്ലാം എരിഞ്ഞപ്പോള്‍ അന്ത്യത്തില്‍ നിന്‍ കണ്ണിലൂറുനതൊ നീല രക്തം.നിന്‍ കണ്ണിനെന്നുമേ കണ്ണായിരുനൊരെന്‍ കരളിലോ കരളുന്ന ദൈന്യം

കാലാല്‍ തടഞ്ഞതൊരു കല്ച്ചരല് പാത്രം കയ്യാല്‍ എടുത്തതൊരു ചാവുകിളി മാത്രം ,കരളാല്‍ തടഞ്ഞതൊരു കണ്ചിമിഴു വെള്ളം ഉയിരാല്‍ പിറപു വെറു ഒറ്റമൊഴി മന്ത്രം ,ആതുര ശരീരത്തില്‍ ഇഴയുന്ന നീര്‍ നാടി അന്ത്യ പ്രതീക്ഷയായി കാണാം
ആമത്തില്‍ ആത്മാവിനെ തളകുന്നോരി വിഷമജുരതിന്റ്റെ വിഷമിരകാം......
സ്വല്പം ശയികാം ...... തമ്മില്‍ സൌക്യം നടിക്കാം.........
ഒരു മധുസൂധന വരികള്‍ പോലെ ...

Saturday, July 31, 2010

എന്‍റെ പ്രണയം

നരച്ച കാഴ്ശചകളും..
ജീര്‍ണ്ണിച്ച നിലാവും.. ..
ക്ലാവുപിടിച്ച സ്വപ്നങ്ങളും ..
നിറം മങ്ങിയ ചോരപ്പാടുകളുള്ള എന്റെ ഹൃദയവും മാത്രമാണ്‍
എന്നില്‍ അവശേഷിക്കുന്ന പ്രണയം ....
നിന്നെ നഷ്ടപ്പെട്ട എന്റെ ആത്മാവ്
നനഞ്ഞ തൂവലുകളൊതുക്കി ഉറങ്ങുകയാണ്‍ ..
നീ ഇനി ഉണ്ര്‍ ത്തരുത് ..
നിന്റെ വിളി എന്നെ മരണ്‍ത്തില്‍നിന്നുപോലും ഉണ്ര്‍ത്തിയെക്കാം ...
നീ യെന്നരികില്‍ നിശ്വസിക്കപോലും അരുത്
നിന്റെ നിശ്വാസം എന്റെ നിശ്ചലതെയേ ഉലച്ചേക്കാം
ജഡം പോലെ മരവിച്ച മനസുമായി
ആഴിയുടെ ആഴങ്ങളിലോമണ്ണിന്റെ മാറിലൊ വീഴാതെ
ശൂന്യതയില്നിന്ന് ശൂന്യതയിലേക്ക് ഞാന്‍
ഞാന്‍ മാത്രം .....